ഉംപൂന്‍; പശ്ചിമ ബംഗാളില്‍ വന്‍നാശം; നിരവധി വീടുകള്‍ തകര്‍ന്നു

0
119

കൊല്‍ക്കത്ത: ബംഗാള്‍ തീരത്ത്‌ കനത്ത നാശം വിതച്ച്‌ ഉംപുന്‍ ചുഴലിക്കാറ്റ്‌ വീശിയടിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലി ഇന്നലെ രാത്രി പൂര്‍ണമായി കരയിലെത്തി. മണിക്കൂറില്‍160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ്‌ കാറ്റ്‌ വിശുന്നത്‌. പശ്ചിമ ബംഗാളില്‍ നിരവധി കെട്ടിടങ്ങളും വീടുകളും കാറ്റില്‍ നിലംപൊത്തി. പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്‌ ഉള്ളത്‌.
ഒരു ലക്ഷം കോടിരൂപയുടെ നാശനഷ്ടമെങ്കിലും സംസ്ഥാനത്ത്‌ ഇതിനോടകം ഉണ്ടായിട്ടുണ്ട്‌. പലയിടങ്ങളിലും എത്തിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്‌. ഞങ്ങള്‍ക്ക്‌ എല്ലാം പുനര്‍നിര്‍മ്മിക്കേണ്ടി വരും. ഈ സമയം ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ സഹായം ആവശ്യപ്പെടുകയാണ്‌ മമത പറഞ്ഞു.
ബംഗാളില്‍ അയ്യായിരത്തോളം വീട്‌ തകര്‍ന്നു. കാറ്റ്‌ ശക്തമായതിനാല്‍ വ്യോമ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലം നിര്‍ത്തി.
ബുധനാഴ്‌ച പകല്‍ രണ്ടരയോടെ സുന്ദര്‍ബന്‍സ്‌ മേഖലയിലാണ്‌ അതിതീവ്ര ചുഴലി തീരം തൊട്ടത്‌. കൊല്‍ക്കത്ത നഗരത്തിലും സമീപ പ്രദേശങ്ങളിലും മണിക്കൂറില്‍ 110-120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചു. നോര്‍ത്ത്‌ ,സൗത്ത്‌ 24 പര്‍ഗാന ജില്ലകളിലും മേദിനിപ്പുര്‍ ജില്ലയിലും 155-165 കിലോമീറ്ററായിരുന്നു വേഗം. മരങ്ങള്‍ കടപുഴകി.

NO COMMENTS

LEAVE A REPLY