കൂമ്പ്‌ ചീയല്‍; കുമിള്‍ കീടനാശിനി തളിക്കണം

0
2727

കാസര്‍കോട്‌: തെങ്ങിന്റെ കൂമ്പ്‌ചീയലും കവുങ്ങിന്റെ മഹാളി രോഗവും തടയുന്നതിന്‌ കാലവര്‍ഷാരംഭത്തില്‍ തന്നെ കുകുമിള്‍നാശിനി തളിക്കണമെന്ന്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം മേധാവി, ഡോ. അനിത കരുണ്‍ നിര്‍ദ്ദേശിച്ചു. അന്തരീക്ഷ താപനില വളരെ കുറഞ്ഞിരിക്കുകയും ആര്‍ദ്രത കൂടിയിരിക്കുകയും ചെയ്യുന്ന വര്‍ഷക്കാലങ്ങളിലാണ്‌ ഈ രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്‌. പതിവായി രോഗബാധ കാണാറുള്ള തെങ്ങിന്‍ തോപ്പുകളില്‍ കൂമ്പ്‌ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലക്കു തെങ്ങിന്റെ മണ്ട വൃത്തിയാക്കി മഴക്കാലങ്ങളില്‍ 1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം. 45 ദിവസത്തിനു ശേഷം ആവര്‍ത്തിക്കണം. കവുങ്ങിന്റെ മഹാളി രോഗം നിയന്ത്രിക്കുവാനും വ്യാപിക്കതിരിക്കുവാനും മെയ്‌ അവസാന ആഴ്‌ചയിലോ, ജൂണ്‍ ആദ്യത്തെ ആഴ്‌ചയിലോ ഒരുരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം കുഇലകളില്‍ തളിച്ച്‌ കൊടുക്കേതാണ്‌. 30 മുതല്‍ 45 ദിവസകാലയളവില്‍ ഒരിക്കല്‍ കൂടി ഇത്‌ ആവര്‍ത്തിക്കേതാണ്‌. തെളിഞ്ഞ ആകാശത്തോടു കൂടിയ ദിവസങ്ങളില്‍ ബോര്‍ഡോ മിശ്രിതം തളിക്കുന്നക്കുന്നതാണ്‌ അഭികാമ്യം

NO COMMENTS

LEAVE A REPLY