പാലാരിവട്ടം മേല്‍പ്പാലം അഴിമതി: മുന്‍മന്ത്രിയും മകനും ഭീഷണിപ്പെടുത്തുന്നുവെന്ന്‌ പരാതി

0
2170

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിലെ പരാതിക്കാരനെ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ഭീഷണിപ്പെടുത്തുന്നതായി പരാതി.
ഇതു സംബന്ധിച്ച്‌ പരാതിക്കാരനായ കളമശ്ശേരിയിലെ ഗിരീഷ്‌ ബാബു ഇബ്രാഹിം കുഞ്ഞിനും ലീഗ്‌ നേതാവായ മകന്‍ അബ്‌ദുള്‍ ഗഫൂറിനുമെതിരെ വീണ്ടും കോടതിയില്‍ പരാതി സമര്‍പ്പിച്ചു. നോട്ട്‌ നിരോധന സമയത്ത്‌ പാര്‍ട്ടി മുഖപത്രത്തിലേക്ക്‌ കള്ളപ്പണം ഒഴുക്കി വെളുപ്പിച്ചെടുത്തുവെന്നായിരുന്നു ഗിരീഷ്‌ ബാബുവിന്റെ ആരോപണം. ഈ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ കേസെടുത്തിട്ടുണ്ട്‌. ഇതിനെ തുടര്‍ന്നാണ്‌ മുന്‍മന്ത്രിയും മകനും ഭീഷണിയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്ന്‌ പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY