കണ്ണൂര്‍: കണ്ണൂര്‍ ചിറക്കലില്‍ വന്‍ കഞ്ചാവുവേട്ട; രണ്ടു പേര് അറസ്റ്റില്‍. ചിറക്കല്‍, കൊല്ലരത്തിങ്കല്‍ കെ.കെ ഹൗസില്‍ മഹ്സൂഖ് (27), ഷര്‍ഫീന മന്‍സിലിലെ എ. സാജിദ് (34) എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. ഐ.ബിയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ പി. അനില്‍ കുമാര്‍, കെ. ഷജിത്ത്, പി.ബി പ്രഭുനാഥ്, ടി. ഖാലിദ്, എം.സജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ കെ. റോഷി, പി.വി ഗണേഷ്ബാബു, അജിത്ത്, സീമ എന്നിവരും എക്്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.