ടോക്കിയോ: മഹാമാരകമായ ബാക്ടീരിയ ജപ്പാനില്‍ വ്യാപകമാവുന്നെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
സ്ട്രെപ്റ്റോ കോക്കല്‍ ടോക്പിറ്റ് ഷോക്ക് സിന്‍ഡ്രോം എന്ന രോഗമാണ് ഇത്തരത്തില്‍ ഭീഷണി പരത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ബാക്ടീരിയ മനുഷ്യരില്‍ 48 മണിക്കൂറിനുള്ളില്‍ ജീവഹാനിക്ക് ഇടയാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ 941 പേര്‍ക്ക് ഈ രോഗം ബാധിച്ചു. ഇക്കൊല്ലം ഇതുവരെ 977 പേര് രോഗബാധിതരായെന്നു ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യന്‍ ഡിസീസ് റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികളില്‍ തൊണ്ട ഇടര്‍ച്ച, തൊണ്ടവീക്കം, മുതിര്‍ന്നവരില്‍ സന്ധിവേദന, സന്ധിവീക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവയാണ് രോഗലക്ഷണം. മുതിര്‍ന്നവര്‍ക്കു ശ്വാസകോശ രോഗങ്ങള്‍ക്കും ഇതു കാരണമാവാറുണ്ട്.