കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സാര്‍ജിലിംഗ് ജില്ലയില്‍ എക്സ്പ്രസ് ട്രയിനും ചരക്കു ട്രയിനും കൂട്ടിയിടിച്ചു 15പേര് മരിച്ചു. 60 പേര്‍ക്കു പരിക്കേറ്റു. ഇന്നുരാവിലെയാണ് അപകടം.
അസമിലെ സില്‍ച്ചിറില്‍ നിന്നു കൊല്‍ക്കത്ത സീന്‍ദയിലേക്കു പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസിന് പിന്നില്‍ ഗുഡ്സ് ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ന്യൂജല്പായ് ഗുരിക്കടുത്തുള്ള രംഗപാണി സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ എക്സ്പ്രസ് ട്രയിന്റെ മൂന്ന് ബോഗികള്‍ മറിഞ്ഞു. അപകടവിവരമറിഞ്ഞുടനെ രക്ഷാപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞു. യാത്രക്കാരില്‍ പലരും ബോഗിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സൂചനയുണ്ട്. 15ഓളം ആംബുലന്‍സുകളും അപകടസ്ഥലത്തേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ട്രോള് റൂമുകളും ഹെല്‍പ്പ് ലൈനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.