ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോ. ശ്രാവണി(28)ന് ദാരുണാന്ത്യം. ഗോവിന്ദപുരം സ്വദേശിയാണ്. വ്യാഴാഴ്ച അര്‍ധരാത്രി ഇരിങ്ങാടന്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ശ്രാവണ്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ചപ്പോള്‍ റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പൊലീസ് കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page