കാസർകോട് : നൂറ്റാണ്ടു നീണ്ട് നിന്ന ഐതിഹാസിക സമരങ്ങളിലുടെ കൈവരിച്ച സ്വാതന്ത്ര്യവും തുടർന്ന് കെട്ടിപ്പടുത്ത മത നിരപേക്ഷ ജനാധിപത്യ ഫെഡറൽ വ്യവസ്ഥിതിയും തകരാതെ സംരക്ഷിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിച്ചുകൊണ്ടുള്ള ഏകത്വം ശക്തിപ്പെടുത്തണം.സ്വാതന്ത്ര്യത്തിന്‍റെ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന് എം.ബി രാജേഷ് വ്യക്തമാക്കി. കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി ഗാർഡ്ഓഫ് ഓണർ സ്വീകരിച്ചു സംസാരിക്കുകായിരുന്നു മന്ത്രി എം.ബി രാജേഷ്. സായുധ പൊലീസ്, വനിതാ പൊലീസ്, എൻ.സി.സി, എൻ.എസ്.എസ്, ബാൻഡ് സംഘം തുടങ്ങിയ പ്ലാറ്റൂണുകൾ സ്വാതന്ത്ര്യ ദിന പരേഡിൽ പങ്കെടുത്തു.