സംസ്ഥാനത്തെ താപനില 45 ഡിഗ്രിയിലേക്ക്! ഈ രണ്ടു ജില്ലകളില്‍ ഒഴികെ മറ്റു 12 ജില്ലകളിലും യല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇനിയിള്ള ദിനങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് ജാഗ്രതാ പാലിക്കുന്നതിനുള്ള യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രവചനങ്ങള്‍ക്കതീതമായി ഇന്ന് പാലക്കാട് ജില്ലയില്‍ 45 ഡിഗ്രിവരെയാണ് രേഖപ്പെടുത്തിയത്. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തിയ താപനില. പാലക്കാട് ഉള്‍പ്പടെ വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് അറിയിപ്പ്. 41 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പെങ്കിലും ചിലയിടങ്ങളില്‍ 45 ഡിഗ്രിവരെ രേഖപ്പെടുത്തി. കൊല്ലം ജില്ലയില്‍ 40 ഡിഗ്രി വരെയും തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി വരെയും കാസര്‍കോട്, എറണാകുളം, ആലപ്പുഴ, ജില്ലകളില്‍ 37 വരെയും തിരുവനന്തപുരം, മലപ്പുറം, ജില്ലകളില്‍ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത.
ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിലും ഓരോ ദിവസവും റെക്കോര്‍ഡ് കണക്കാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത് 11.17 കോടി യൂണിറ്റായിരുന്നു. പീക്ക് സമയത്തെ വൈദ്യുതിയുടെ ആവശ്യകതയിലും ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്.
രാത്രിയും പകലും ഒരു പോലെ കൊടും ചൂടില്‍ വെന്തുരുകുകയാണ് സംസ്ഥാനം. പ്രതീക്ഷിച്ച വേനല്‍ മഴയും ലഭിക്കാത്തതോടെ നാട് വിയര്‍ത്തൊലിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page