ചെമ്മീന്‍ കഴിച്ച് 19 കാരിയുടെ മരണം; പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്ത്; മരണകാരണം ഇതാണ്

ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകള്‍ നിഖിത(19) ആണ് ഞായറാഴ്ച രാത്രി മരിച്ചത്.
ചെമ്മീന്‍കറി കഴിച്ചതിനെ തുടര്‍ന്ന് നികിതയ്ക്ക് അലര്‍ജിയുണ്ടാവുകയും പിന്നീട് ശ്വാസതടസ്സമുണ്ടായതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അലര്‍ജി വഷഴയതിനെ തുടര്‍ന്ന് നിഖിതയ്ക്ക് ന്യൂമോണിയ വന്നിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11. 15 ഓടെ മരണപ്പെട്ടു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാന്‍ കഴിയൂവെന്നു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. നികിതയുടെ സഹോദരന്‍ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ്
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഓപ്‌റ്റോമെസ്ട്രിസ്റ്റായിരുന്നു നിഖിത.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page