കോഴിക്കോട്: കരിപ്പൂർ വിമാനതാവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോയിലധികം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി.ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രകാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. കണ്ണൂർ സ്വദേശി ആനകെട്ടിയതിൽ അബ്ദുൾ റസാക്കിൽ നിന്നും മിശ്രിത രൂപത്തിലുള്ള 997 ഗ്രാം സ്വർണ്ണവും, കൊടുവള്ളി സ്വദേശി ഷെഫീക്കിൽ വാഴപ്പുറം എന്നയാളിൽ നിന്ന് 150 ഗ്രാം സ്വർണ്ണവും, മുനീർ ചെല്ലപ്പുറം എന്നയാളിൽ നിന്നും 961 ഗ്രാം സ്വർണ്ണവുമാണ് പിടിച്ചെടുത്തത്. അബ്ദുൾ റസാക്കും, മുനീറും ക്യാപ്സ്യൂൾ രൂപത്തിൽ മലാശയത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. ഷെഫീക്ക് സോക്സിനകത്ത് ഒളിപ്പിച്ചാണ് കൊണ്ട് വന്നിരുന്നത്. സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണ്ണം പിന്നീട് വേർതിരിച്ചെടുക്കുമെന്നും തുടർ അന്വേഷണം നടന്ന് വരികയാണെന്നും എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു.