പട്ടാപ്പകൽ പൊലീസുകാരന്റെ വീട്ടിൽ കവർച്ച; 12 പവൻ സ്വർണവും പണവും കവർന്നു

തിരുവനന്തപുരം: പട്ടാപകൽ പൊലീസുകാരന്റെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി. കന്യാകുളങ്ങര സ്വദേശിയും വട്ടപ്പാറ സ്റ്റേഷനിലെ പൊലീസുകാരനുമായ ജസ്‌നാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. പതിവു പോലെ രാവിലെ വീട് പൂട്ടിയ ശേഷം ജസ്‌നാദും ഭാര്യയും ജോലിക്കും കുട്ടികള്‍ സ്‌കൂളിലും പോയതായിരുന്നു.അധ്യപികയായ ജസ്നാദിന്റെ ഭാര്യ കുട്ടികളെയുമായി വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസിനെ വിവരം അറിയിച്ചു. അവർ എത്തി വീട് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 …