തൃശൂര്‍: ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍
ഇതുവരെ 392 വിവാഹങ്ങള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഞായറാഴ്ച വരെ ബുക്കിങ്ങിന് അവസരമുള്ളതിനാല്‍ നാനൂറ് കടന്നേക്കുമെന്നാണ് വിവരം. 2024 സെപ്റ്റംബര്‍ 8 ന് 354 വിവാഹങ്ങള്‍ നടന്നതാണ് നിലവിലെ റെക്കോഡ്. നിലവില്‍ 4 മണ്ഡലങ്ങളാണ് ഗുരുവായൂരില്‍ ഉള്ളത്. അതേസമയം, കല്യാണ ബുക്കിംഗ് കൂടിയതോടെ സൗകര്യം കൂടുതലൊരുക്കുകയാണ് ദേവസ്വം. അഞ്ചു മണ്ഡപങ്ങള്‍ കൂടി ഒരുക്കാനാണ് തീരുമാനം. ഒരു വിവാഹത്തിന് പത്തുമിനുട്ടാണ് സമയം ലഭിക്കുക.








