26ാം പിറന്നാള്‍ ആഘോഷത്തിനിടെ ഇന്ത്യന്‍ വംശജനായ യുവ എന്‍ജിനീയര്‍ യുഎസിലെ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു

വിജയനഗരം: 26ാം പിറന്നാള്‍ ആഘോഷത്തിനിടെ ഇന്ത്യന്‍ വംശജനായ യുവ എന്‍ജിനീയര്‍ യുഎസില്‍ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സിംഗി റെഡ്ഡി സായ് ശ്രീഹരികൃഷ്ണയാണ് മരിച്ചത്. ജന്മദിനം പ്രമാണിച്ച് ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കാലിഫോര്‍ണിയയിലെ ഒരു വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു സിംഗി റെഡ്ഡി.

തുടര്‍ന്ന് തനിക്ക് നീന്തല്‍ ഇഷ്ടമാണെന്ന് പറഞ്ഞ് സിംഗി റെഡ്ഡി വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും നിമിഷങ്ങള്‍ക്കകം ചുഴിയില്‍ പെട്ട സിംഗി റെഡ്ഡി മുങ്ങിത്താഴുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയെങ്കിലും ശക്തമായ നീരൊഴുക്കുള്ളതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.

യുഎസില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സെന്റ് ലൂയിസിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ അടുത്തിടെയാണ് സിംഗി റെഡ്ഡി സായ് ശ്രീഹരികൃഷ്ണ ജോലിയില്‍ കയറിയത്. മകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ കുടുംബം. തന്റെ കരിയറില്‍ ഏറെ സന്തോഷവാനായിരുന്നു മകനെന്ന് സിംഗി റെഡ്ഡിയുടെ കുടുംബം പറഞ്ഞു.

സിംഗി റെഡ്ഡി ശ്രീനിവാസ റാവുവും രമാദേവിയുമാണ് സിംഗി റെഡ്ഡിയുടെ മാതാപിതാക്കള്‍. ജന്മദിനം ആഘോഷിക്കുന്നതിനിടെ തങ്ങളുടെ ഏക മകന്‍ നഷ്ടപ്പെട്ടതിലുള്ള ദു:ഖം താങ്ങാനാകാതെ തകര്‍ന്നിരിക്കുകയാണ് മാതാപിതാക്കള്‍. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page