കണ്ണൂര്‍: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ ചേലേരി, നൂഞ്ഞേരിയിലെ മുഹമ്മദ് സൂഫിയാന്‍ (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒന്‍പതേകാല്‍ മണിയോടെ കണ്ണാടിപ്പറമ്പിലാണ് അപകടം. ബസിനെ മറികടന്ന് എത്തിയ ബൈക്ക് സൂഫിയാന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ സൂഫിയാന്റെ തല ഫുട്പാത്തില്‍ ഇടിക്കുകയായിരുന്നു.







