കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പെരിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കി. മുതിര്‍ന്ന അംഗം രമണി കണ്ണന് കൈനീട്ടം നല്‍കി വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സജന നാരായണന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ബേബി മധു, സെക്രട്ടറി പ്രജിത കലാധരന്‍, വൈസ് പ്രസിഡണ്ട് ബബിത നിരണ്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു.






