ഭാര്യയെ നോക്കി കുരച്ചതിന് അയല്‍ക്കാരന്റെ വളര്‍ത്തുനായയെ ക്രൂരമായി ആക്രമിച്ചു; യുവാവിനെതിരെ കേസ്

ബെംഗളൂരു: ഭാര്യയെ നോക്കി കുരച്ചതിന് അയല്‍ക്കാരന്റെ വളര്‍ത്തുനായയെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു നോര്‍ത്തിലെ അവരേഹള്ളിയില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തില്‍ ഉടമ അഞ്ജനപ്പയുടെ പരാതിയിലാണ് അയല്‍വാസി ഗോപിക്കെതിരെ കേസെടുത്തത്. യുവാവ് നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് ഉടമ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഭാര്യയെ നോക്കി കുരച്ച നായയെ യുവാവ് ഉടമയുടെ വീട്ടില്‍ കയറി മരക്കമ്പുകൊണ്ട് തുടര്‍ച്ചയായി ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗേറ്റിന് സമീപം കെട്ടിയിട്ടിരുന്ന നായ അടിയേറ്റ് ബോധം കെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടന്‍ തന്നെ ഉടമ നായയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇപ്പോള്‍ നായ അപകടനില തരണം ചെയ്തതായി ഉടമ പറഞ്ഞു. അതേസമയം മദ്യലഹരിയിലാണ് യുവാവിന്റെ പരാക്രമമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page