കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ‘സ്വര്‍ണക്കള്ളന്‍’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പത്തൊന്‍പതുകാരനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനും പിണറായി സ്വദേശിയുമായ സുധീറിന്റെ പരാതിയില്‍ കണ്ണൂര്‍ പച്ചപ്പൊയ്ക സ്വദേശി അനുനന്ദിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിയദര്‍ശിനി ഓലായിക്കര എന്ന പേജിലാണ് ചിത്രം പങ്കുവച്ചത്.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും മനഃപ്പൂര്‍വം ലഹളയുണ്ടാക്കാനും സോഷ്യല്‍ മീഡിയയിലൂടെ ശ്രമിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും ഇതുവഴി മാനസിക വിഷമം ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.







