കാസര്‍കോട്: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണം നടക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005, സെക്ഷന്‍ 54 പ്രകാരം നടപടിയെടുക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു. “ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നും കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുതെന്നുമാണ് ” സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നതെന്നു അറിയിപ്പില്‍ പറഞ്ഞു.
കേരളത്തില്‍ സിവിൽ ഡിഫന്‍സ് എന്ന വകുപ്പ് ഇല്ലെന്നും ഔദ്യോഗിക അറിയിപ്പുകള്‍ അറിയുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകള്‍, വെബ്‌സൈറ്റ് എന്നിവ സന്ദര്‍ശിക്കണമെന്നും മെമ്പര്‍ സെക്രട്ടറി പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു.






