കോട്ടയം: കയ്യില്‍ പെട്രോളുമായെത്തി ഡോക്ടറുടെ കാറിന് തീയിട്ടു. കോട്ടയം ഗാന്ധി നഗറില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഡോക്ടറുടെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനായ ചെല്ലപ്പന്‍(87) ആണ് കാറിന് തീയട്ടത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ചെല്ലപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കയ്യില്‍ പെട്രോളുമായെത്തിയ ചെല്ലപ്പന്‍ ഡോക്ടറുടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീയിടുകയായിരുന്നു. അതേസമയം ചെല്ലപ്പനെ ഈ അതിക്രമത്തിന് പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. തന്നോട് ചെല്ലപ്പന് മുന്‍ വൈരാഗ്യമില്ലെന്നാണ് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയത്. ചികിത്സയിലായതിനാല്‍ ചെല്ലപ്പന്റെ മൊഴി എടുക്കാനും കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







