ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 2 യുവാക്കള്‍ മരിച്ചു

കായംകുളം: ടിപ്പര്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മാവേലിക്കരയ്ക്കടുത്തെ പെരിങ്ങിലിപ്പുറം കാട്ടുതറയിലെ മാനവ്(18), ആദിത്യന്‍(16) എന്നിവരാണ് മരിച്ചത്. മാനവ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ആദിത്യനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ മാവേലിക്കര മീച്ചല്‍ ജംഗ്ഷനടുത്താണ് അപകടം.

മാവേലിക്കരയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തശേഷം സുഹൃത്തിനെ വീട്ടിലെത്തിച്ച് മടങ്ങുകയായിരുന്നു ഇവര്‍. പെരിങ്ങിലിപ്പുറത്തെ മധു- സവിത ദമ്പതികളുടെ മകനാണ് മാനവ്. ഇതേ സ്ഥലവാസികളായ രതീഷ്- സൗമ്യ ദമ്പതികളുടെ മകനാണ് ആദിത്യന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page