കാസർകോട്: ഏറ്റവും ഒടുവിൽ ഔദ്യോഗികമായി ലഭിച്ച കണക്കുപ്രകാരം കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ടുരേഖപ്പെടുത്തിയത് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ . 8 1.04 ശതമാനം പേരാണ് ശക്തമായ ത്രികോണ മത്സരo നടന്ന ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.ഉയർന്ന പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് മൂന്നുമുന്നണികളും സ്ഥാനാർത്ഥികളും . പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത് തൃക്കരിപ്പൂർ നിയമസഭാ മണ്ഡലമാണ് – 79.64 ശതമാനം . കാസർകോട് മണ്ഡലത്തിൽ 79.61 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഉദുമ മണ്ഡലത്തിൽ 7 8 .0 7 ശതമാനം പേർ വോട്ടുരേഖപ്പെടുത്തിയപ്പോൾ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് – 77.24 ശതമാനം .







