നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനടുത്ത് യുവാവിനെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സിനടുത്തുപ്രായംവരും. വെളുത്ത നിറമാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മംഗള എക്സ്പ്രസ്ട്രയിനിലെ യാത്രക്കാരനായിരിക്കുമെന്നു കരുതുന്നു.ഈ ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പില്ല. ട്രെയിനിൽനിന്ന് തെറിച്ചു വീണതാവുമെന്നു സംശയിക്കുന്നു.






