വായിലും അരയിലും സ്വർണ്ണം കടത്തിയ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊച്ചി : ക്വാലാലമ്പൂരിൽ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യുവാവ് വായിലും അരയിലും ഒളിപ്പിച്ചിരുന്ന 160 ഗ്രാം സ്വർണ്ണം കസ്റ്റംസ് സംഘം പിടിച്ചു. പിടികൂടിയ സ്വർണ്ണത്തിനു 30 ലക്ഷം രൂപ വില വരും. കൊടുവള്ളി സ്വദേശി മുഹമ്മദ് സാബിദിനെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. പാന്റ്സിന്റെ അരപ്പട്ടയിൽ സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. 25 ഗ്രാം വീതമുള്ള നാല് സ്വർണനാണയങ്ങൾ വായയിൽ ഒളിപ്പിച്ചിരുന്നു. Included 60ഗ്രാം ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page