മംഗളൂരു: മംഗളൂരുവിലെ റീജണൽ ഡെപ്യൂട്ടറി ഡ്രഗ് കൺട്രോളർ ഓഫീസിലെ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ബാബുവിന്റെ വീട്ടിൽ നിന്ന് ലോകായുക്ത 3.37 കോടി രൂപയുടെ സ്വർണവും പണവും കണ്ടെത്തി. അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ബാബുവിനെ അറസ്റ്റ് ചെയ്തു. മംഗലാപുരം ലോകായുക്ത എസ്പി ദിനേശ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാബുവിന്റെ മംഗളൂരുവിലെ വീട്, ഓഫീസ് , ബെംഗളൂരു വിലെയും ബാഗപ്പള്ളിയിലെയും കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഒരേ സമയത്തായിരുന്നു റെയ്ഡ് .കണക്കിൽപ്പെടാത്ത 23 ലക്ഷം രൂപയും പോലീസ് കണ്ടെത്തി. അന്വേഷണം തുടരുകയാണ് .







