കാസര്‍കോട്: ഹരിപുരം, പുല്ലൂരില്‍ യുവാവിനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപുരം പോസ്റ്റാഫീസിനു സമീപത്തെ സബിന്‍ (32) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് മൃതദേഹം കാണപ്പെട്ടത്. ബുധനാഴ്ച രാത്രി വരെ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു വ്യക്തമല്ല.
കണ്ണന്‍- പുഷ്പ ദമ്പതികളുടെ മകനായ സബിന്‍ പ്രണയ വിവാഹിതനാണ്. രണ്ടു മക്കളുണ്ട്. അമ്പലത്തറ പൊലീസ് അന്വേഷണം തുടങ്ങി.







