കോഴിക്കോട്: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.
താമരശ്ശേരി സ്വദേശി മുബഷിറ (44) ആണ് മരിച്ചത്. താമരശ്ശേരിയിലെ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സും അതേ ദിശയില്‍ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടറും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് വെച്ചാണ് കൂട്ടിയിടിച്ചത്. മുബഷിറ സംഭവ സ്ഥലത്തുതന്നെ മരിച്ചു.







