കണ്ണൂര്‍: കിണര്‍ കുഴിക്കുന്നതിനിടെ കയര്‍പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മയ്യില്‍ മുണ്ടേരിക്കടവ് സതീശന്‍ റോഡിനു സമീപമാണ് അപകടം ഉണ്ടായത്. ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂര്‍, കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.
അപകടം ഉണ്ടായ ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തൊഴിലാളികളെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.







