ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ത്രേസ്യാമ്മ പാറശേരി ബൂത്തിലെത്തി വോട്ട് ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമൂഹ മാധ്യമത്തിലൂടെ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു.
104 വയസുകാരിയായ ത്രേസ്യാമ്മ പാറശേരി ഇടുക്കിയിലെ ന്യൂമാന്‍ എല്‍പി സ്‌കൂള്‍ ബൂത്തില്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് സമ്മതിദാനം വിനിയോഗിച്ചത്. ഈ പ്രായത്തിലും വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയ ത്രേസ്യാമ്മ, ജനാധിപത്യത്തിനുള്ള പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണെന്ന് നേതാക്കള്‍ പറഞ്ഞു.







