കണ്ണൂര്‍: മട്ടന്നൂരില്‍ ബിജെപി ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി. സിപിഎം പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ആരോപണം. മട്ടന്നൂര്‍ മണ്ഡലത്തിലെ മാലൂരിലെ ബൂത്ത് ഏജന്റ് മനോളി ഷൈജുവിനാണ് കല്ലേറേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഷൈജുവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടേരിപൊയില്‍ എല്‍.പി സ്‌കൂളില്‍ ബൂത്ത് ഏജന്റാണ് ഷൈജു എന്ന് പറയുന്നു. അപേക്ഷ സമര്‍പ്പിച്ചശേഷം തിരിച്ചുവരുമ്പോഴാണ് ആക്രമണമെന്നാണ് പരാതി.







