മംഗ്‌ളൂരുവില്‍ മധ്യവയസ്‌ക്കനെ തല്ലിക്കൊന്ന് മൃതദേഹം നദിയില്‍ തള്ളി

മംഗ്‌ളൂരു: മംഗ്‌ളൂരു മത്സ്യബന്ധന തുറമുഖത്തിനു സമീപത്ത് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ബെങ്കര സ്വദേശിയായ മൊഹിദ്ദീന്‍ നാസിര്‍ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വടക്കന്‍ കർണ്ണാടകയിൽ നിന്നുള്ള അജ്ഞാത സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു. സംഘത്തിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തുറമുഖ പരിസരത്തു വച്ച് കാണാതായതായി പറയുന്നു. ഇതേ ചൊല്ലി മൊഹിദ്ദീന്‍ നാസിറും വടക്കന്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. പ്രസ്തുത സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page