കാസര്‍കോട്: പ്രമുഖ ഡിസൈനറും കലാകാരനുമായ റഹ്‌മാന്‍ പൊയ്യയില്‍ (55) അന്തരിച്ചു. ഉദുമ, ബേവൂരി സ്വദേശിയാണ്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ ബാത്ത് റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്നു സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ ഉദുമയിലെ ആശുപത്രിയിലെത്തി.






