പത്തനംതിട്ട: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ് മെഷീനിലെ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയെ ചൊല്ലിയും പരാതി ഉയര്‍ന്നു. മല്ലപ്പുഴശേരി ബൂത്തിലെ വോട്ടിങ് മെഷീനില്‍ വീണാ ജോര്‍ജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്നും മറ്റു സ്ഥാനാര്‍ഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നുമാണ് പരാതി. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ജില്ലാ കളക്ടറെ പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ച് രണ്ടരമണിക്കൂറിനുള്ളില്‍ 17.33 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.
മഞ്ചേശ്വരത്തും വോട്ടിംഗ് മെഷീനില്‍ പ്രശ്നം; ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
മഞ്ചേശ്വരം: മഞ്ചേശ്വരത്തും വോട്ടിംഗ് മെഷീനില്‍ പ്രശ്നം. ആകെ ചെയ്ത വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ട് മെഷീന്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. മഞ്ചേശ്വരം ബഡാജെയിലെ 21-ാം നമ്പര്‍ ബൂത്തിലാണ് പരാതി ഉയര്‍ന്നത്. രണ്ടുമണിക്കൂറിനുള്ളില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ രണ്ടു വോട്ടുകള്‍ കൂടുതലായി കാണിക്കുന്നുവെന്നാണ് പരാതി.







