ഉദുമ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഭാര്യക്കൊപ്പം വോട്ട് രേഖപ്പെടുത്തി

കാസര്‍കോട്: ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്‍ ഭാര്യക്കൊപ്പം എത്തി വോട്ട് ചെയ്തു. ഉദുമ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ അദ്ദേഹം വോട്ട് ചെയ്തത് കാസര്‍കോട് മണ്ഡലത്തിലെ കാറഡുക്ക ബൂത്തിലാണ്.

അതേസമയം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പുവിന് സ്വന്തം വോട്ട് തനിക്ക് വേണ്ടി വിനിയോഗിക്കാന്‍ കഴിഞ്ഞു. ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴി ബൂത്തിലെ വോട്ടറാണ് കുഞ്ഞമ്പു.


മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫ് മണ്ഡലത്തിലെ തന്നെ ബഡാജെ ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് ചെയ്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ആര്‍ ദയാനന്ദ മണ്ഡലത്തിലെ വാമഞ്ചൂര്‍ ഗവ. എല്‍പി സ്‌കൂളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ കോഴിക്കോട്ടും വോട്ട് രേഖപ്പെടുത്തി.


കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പതിവ് രീതിയില്‍ സാധാരണ വോട്ടറെ പോലെ ജനങ്ങള്‍ക്കൊപ്പം ക്യൂവില്‍ നിന്ന് വോട്ട് ചെയ്തു. അദ്ദേഹത്തെ അടുത്തറിയുന്ന പ്രവര്‍ത്തകരും നാട്ടുകാരും ഇത് സാധാരണ രീതിയായി തിരിച്ചറിഞ്ഞു.

അതേസമയം സ്ഥാനാര്‍ത്ഥിയുടെ എളിമയിലും മനോഭാവത്തിലും അവര്‍ അഭിമാനിച്ചു. കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപള്ളിക്ക് കോട്ടയത്തെ ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ് വോട്ട്. ബിജെപി സ്ഥാനാര്‍ത്ഥി എം ബല്‍രാജ് ഹോസ്ദുര്‍ഗ്ഗ് ബൂത്തില്‍ വോട്ട് ചെയ്തു.

തൃക്കരിപ്പൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിപിപി മുസ്തഫക്ക് അദ്ദേഹത്തിന് തന്നെ വോട്ട് ചെയ്യാന്‍ കഴിഞ്ഞു. വള്‍വക്കാട് ബൂത്തിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ക്ക് പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലാണ് വോട്ട്.

ബിജെപി സ്ഥാനാര്‍ത്ഥി രവികുളങ്ങര മണ്ഡലത്തിലെ പൊള്ളപ്പൊയില്‍ ബൂത്തില്‍ വോട്ട് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page