കാസർകോട്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലെ പിലിക്കോട്, പുത്തിലോട്ട്, കള്ളവോട്ട് നടന്നതായി ആരോപണം. മലേഷ്യയിലുള്ള ആളിന്റെ വോട്ട് രേഖപ്പെടുത്തിയെന്നും റീപോളിംഗ് വേണമെന്നും യുഡിഎഫ്ആവശ്യപെട്ടു. സന്ദീപ് വാര്യരാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. വോട്ട് ചെയ്യാനെത്തിയ ആള്‍ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളില്‍ വാക്കുതര്‍ക്കം ഉണ്ടായി. പ്രിസൈഡിംഗ് ഓഫീസര്‍ കള്ളവോട്ട് ചെയ്തയാളെ സംരക്ഷിക്കുന്നതായി സന്ദീപ് വാര്യര്‍ ആരോപിച്ചു.
കള്ളവോട്ട് ചെയ്ത ആള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും മറ്റ് ഏജന്റുമാരും പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.






