മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കയ്യാറിലെ 128ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. ബിജെപിയാണ് കള്ളവോട്ട് പരാതിയുമായി എത്തിയത്. ഗള്‍ഫിലുള്ള ഖാലിദ് എന്നയാളുടെ വോട്ട് ജാഫര്‍ എന്നയാള്‍ ചെയ്‌തെന്നാണ് ആരോപണം. സംഭവത്തില്‍ വോട്ട് രേഖപ്പെടുത്തിയ ജാഫറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.






