കാസര്‍കോട്: സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കാസര്‍കോട് ജില്ലയില്‍ 25.76 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആദ്യ നാലു മണിക്കൂറുകളില്‍ വോട്ടു ചെയ്തത്-26 .78 ശതമാനം പേര്‍. 24 .42 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയ മഞ്ചേശ്വരത്താണ് ഏറ്റവും കുറവ്. കാസര്‍കോട്ട് 24.77 ശതമാനം പേരും ഉദുമയില്‍ 26.68 ശതമാനം പേരും തൃക്കരിപ്പൂരില്‍ 26.23 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി.






