എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനവില വർധിച്ച സാഹചര്യത്തിലാണ് ഈ മാറ്റം. ഗൾഫ് സെക്ടറിലെ സർചാർജ് 10 ഡോളറിൽ നിന്ന് 50 ഡോളറായി ഉയർത്തി. ഇത് ഇന്ന് (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും.
ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം മുറുകുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാനു നൽകിയ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.
യു.എ.ഇയിൽ നിയന്ത്രണങ്ങൾ: സംഘർഷ സാഹചര്യം കണക്കിലെടുത്ത് ദുബായിലെ പള്ളികളിലെ പൊതുപ്രാർത്ഥനകൾക്കും വിപണികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ദുബായിലെയും ബർദുബായിലെയും ഹിന്ദു ക്ഷേത്രങ്ങളും താൽക്കാലികമായി അടച്ചു.
ഇറാനിലെ ഇന്ത്യൻ എംബസി നിർദേശം: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും എംബസി നിർദേശിച്ചു.
മിസൈൽ ആക്രമണം തടഞ്ഞു: യു.എ.ഇക്ക് നേരെ വന്ന ഒരു മിസൈലും 11 ഡ്രോണുകളും പ്രതിരോധ സേന തകർത്തു.
അബുദാബിയിലെ അജ്ബാൻ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 12 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
യുഎൻ രക്ഷാസമിതിയിൽ വീറ്റോ: ഹോർമുസ് കടലിടുക്ക് തുറക്കാൻ ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു.
അന്താരാഷ്ട്ര വിപണി: ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുന്നു. എണ്ണവിലയിലെ വർധനവ് പല രാജ്യങ്ങളിലെയും ഗതാഗത ചെലവിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ഇറാൻ തടവിലാക്കിയിരുന്ന രണ്ട് ഫ്രഞ്ച് പൗരന്മാരെ മോചിപ്പിച്ചു.
ഇന്ത്യയിലെ യുപിഐ പേയ്‌മെന്റ് സംവിധാനത്തെ പ്രശംസിച്ച് ജർമ്മൻ വിനോദസഞ്ചാരി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വ്യവസായി അനന്ത് അംബാനി ഗുരുവായൂർ, രാജരാജേശ്വര ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ക്ഷേത്രങ്ങൾക്കായി മൂന്ന് കോടി രൂപ വീതം സംഭാവന നൽകി.
നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് മുമ്പ് വിമാന കമ്പനികളുമായും ട്രാവൽ ഏജൻസികളുമായും ബന്ധപ്പെട്ട് വിമാനസമയവും മറ്റും സ്ഥിരീകരിക്കുക.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ പണനയ യോഗത്തിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കുകളിൽ മാറ്റമുണ്ടാകുമോ എന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്. നിലവിൽ 5.25 ശതമാനമാണ് റിപ്പോ നിരക്ക്.
വിമാനയാത്ര ചിലവേറും: എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. ആഗോളതലത്തിൽ വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവാണ് ഇതിന് കാരണം.
മണിപ്പൂരിൽ സംഘർഷം: മണിപ്പൂരിലെ ചിലയിടങ്ങളിൽ വീണ്ടും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് പലയിടങ്ങളിലും ഇന്റർനെറ്റ് നിരോധനവും കർഫ്യൂവും ഏർപ്പെടുത്തി.
പഞ്ചാബ് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ നീക്കവുമായി നവജ്യോത് കൗർ സിദ്ധു ‘ഭാരതീയ രാഷ്ട്രവാദി പാർട്ടി’ എന്ന പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ചു.
കൽപ്പാക്കം ആണവനിലയം: കൽപ്പാക്കത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ നിർണ്ണായകമായ ‘ക്രിട്ടിക്കാലിറ്റി’ കൈവരിച്ചു. ഇന്ത്യയുടെ ആണവോർജ്ജ മേഖലയിലെ വലിയൊരു നാഴികക്കല്ലാണിത്.
ഇന്ധന ലഭ്യത: ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന ലഭ്യത ഉറപ്പാക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ അറ്റകുറ്റപ്പണികൾക്കായി നിശ്ചയിച്ചിരുന്ന പ്ലാന്റ് ഷട്ട്ഡൗണുകൾ മാറ്റിവെച്ചു.
വടക്കേ ഇന്ത്യയിൽ പലയിടങ്ങളിലും ഇന്ന് ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചൈനീസ് താരത്തെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ലളിത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പൂർത്തിയായി. വോട്ടെടുപ്പിന് മുന്നോടിയായുള്ള നിശബ്ദ പ്രചാരണത്തിലേക്ക് സംസ്ഥാനം കടന്നു. സ്ഥാനാർത്ഥികൾ ഇനി വീടുകൾ കയറിയുള്ള അവസാനവട്ട വോട്ടഭ്യർത്ഥനയിലായിരിക്കും.
വിദേശ നിരീക്ഷകർ: തിരഞ്ഞെടുപ്പ് പ്രക്രിയകൾ വിലയിരുത്തുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ടംഗ വിദേശ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും.
മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാക്പോര് തിരഞ്ഞെടുപ്പ് രംഗത്ത് സജീവ ചർച്ചയായിട്ടുണ്ട്.
പ്രമുഖ നടി ഉഷ ഹസീന സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്നു. ഇടത് സർക്കാർ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച താരം, അമ്പലപ്പുഴയിലെ യുഡിഎഫ് പ്രചാരണ പരിപാടികളിലും പങ്കെടുത്തു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കളായ എം.എം. വർഗീസ്, പി.കെ. ബിജു എന്നിവരെ ഇ.ഡി . ചോദ്യം ചെയ്യുന്നു.
കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽ മഴയ്ക്കും നേരിയ കാറ്റിനും സാധ്യതയുണ്ട്.
ട്രെയിൻ വേഗത: സിഗ്നലിങ് നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജില്ലയിലെ 1,146 പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമായതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
ചരിത്രത്തിലാദ്യമായി അടയ്ക്കയ്ക്ക് കിലോഗ്രാമിന് 500 രൂപ എന്ന റെക്കോർഡ് വില രേഖപ്പെടുത്തി.
വിവാഹം നടത്തിക്കൊടുത്തതിന്റെ ബ്രോക്കർ ഫീസിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട്: കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കി ട്രഷറിയുടെ മതിൽ നിർമിക്കുന്നതിനെതിരെ പ്രതിഷേധം.
കുമ്പള: ബദ്‌രിയ നഗറിൽ ജനവാസ മേഖലയിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയുമായി പഞ്ചായത്ത് ഭരണസമിതി.
വോട്ടെടുപ്പ് നാള നടക്കുന്നതിനാൽ വോട്ടർമാർ തിരിച്ചറിയൽ രേഖകൾ കരുതാൻ ശ്രദ്ധിക്കുക.
കാസർകോട് ജില്ലയിൽ വോട്ടെടുപ്പിന് പഴുതടച്ച സുരക്ഷ;
കേന്ദ്ര സായുധ സേനയുൾപ്പെടെ 2000-ത്തോളം സേനാംഗങ്ങളെ വിന്യസിച്ചു:പൊലീസ് ചീഫ്
കാസർകോട് : സ്വതന്ത്രവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസർകോട് ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി ജില്ലാ പോലീസ് മേധാവി ബി.വി. വിജയ് ഭാരത് റെഡ്ഡി അറിയിച്ചു.
സുരക്ഷാ സന്നാഹങ്ങൾ:
ആകെ സേനാംഗങ്ങൾ: 1200. ജില്ലാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 2000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ .
കേന്ദ്രസേന: പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷയ്ക്കായി 864 കേന്ദ്ര സായുധ പോലീസിനെ നിയോഗിച്ചു.
മണ്ഡലങ്ങളും ബൂത്തുകളും: ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 1146 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതിൽ 238 ബൂത്തുകൾ പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പോലീസ് ആസ്ഥാനത്ത് ‘ഇലക്ഷൻ സെൽ’ 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചു.
നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുന്നതാണ് .
തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾക്കും വിവരങ്ങൾക്കും പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
ഹെൽപ്പ് ലൈൻ നമ്പർ: 9497928000 (ശ്രദ്ധിക്കുക: ഈ നമ്പർ ദുർവിനിയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകും.)
തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തിന്റെ സമീപത്ത്
പൊതുജനങ്ങൾ പാലിക്കേണ്ട പ്രധാന നിയമങ്ങൾ
- പ്രചാരണം നിരോധനം (100 മീറ്റർ പരിധിയിൽ)
പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ പ്രചാരണം, രാഷ്ട്രീയ പാർട്ടികളുടെ വോട്ടർമാർക്കുള്ള സ്ലിപ് വിതരണ കൗണ്ടർ എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
മുദ്രാവാക്യം വിളിക്കുക, പോസ്റ്റർ/ബാനർ സ്ഥാപിക്കുക, ലഘുരേഖ വിതരണം ചെയ്യുക എന്നിവ അനുവദനീയമല്ല.
വോട്ടർമാരെ സ്വാധീനിക്കുന്ന രാഷ്ട്രീയ ചർച്ചകൾ പാടില്ല.
- അനാവശ്യ കൂട്ടം ചേരൽ ഒഴിവാക്കുക.
പോളിംഗ് ബൂത്തിന് സമീപം അനാവശ്യമായി കൂട്ടം ചേരരുത് .
വോട്ടർമാർ, ഉദ്യോഗസ്ഥർ, അംഗീകൃത ഏജന്റുമാർ മാത്രമേ പോസിംഗ് ബൂത്ത് പരിസരത്ത് പ്രവേശിക്കാവു.
3 ,
പോളിംഗ് സ്റ്റേഷനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം അനുവദനീയമല്ല.
ഫോട്ടോ/വീഡിയോ എടുക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. - വോട്ടർമാരെ സ്വാധീനിക്കൽ പാടില്ല
പണം, സമ്മാനം എന്നിവ വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്
വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണ് - ശാന്തത പാലിക്കുക
പോളിംഗ് പ്രദേശം “സൈലൻസ് സോൺ” ആയി കണക്കാക്കപ്പെടുന്നു
ഉച്ചത്തിൽ സംസാരിക്കൽ, ലൗഡ് സ്പീക്കർ ഉപയോഗം, കലാപം സൃഷ്ടിക്കൽ എന്നിവ പാടില്ല - തിരിച്ചറിയൽ രേഖ നിർബന്ധം
വോട്ട് ചെയ്യാൻ സാധുവായ തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി, ആധാർ മുതലായവ) കരുതണം - ആയുധങ്ങൾ നിരോധനം
പോളിംഗ് ബൂത്തിന് സമീപത്ത് ആയുധങ്ങൾ കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. - ക്യൂ പാലിക്കുക, ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കുക.






