ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ചൊവ്വാഴ്ച പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിറുത്തൽ പ്രഖ്യാപനം നിലനിൽക്കെ ,ഇറാന്റെ ലാവന്‍ ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാല തകർത്തു. രാവിലെ 10 മണിയോടെയാണ് പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല .ആരാണ് ആക്രമിച്ചത് എന്ന് വ്യക്തമായിട്ടില്ല.എന്നാൽ ഇതിനു പ്രതികാരമായി ഇറാൻ കുവൈറ്റിനും യു എ ഇ ക്കും എതിരെ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. രണ്ടാഴ്ചത്തെ വെടിനിർത്തലിനു പകരമായി ആഗോള എണ്ണ വിതരണത്തിനുള്ള നിർണായക ജലപാതയായ ഹോർ മുസ് കടലിടുക്ക് താൽക്കാലികമായി വീണ്ടും തുറക്കും. ഹോർമുസ് കടലിടുക്ക് പൂർണമായും സുരക്ഷിതമായും തുറന്നു കൊടുക്കുന്നതിനു ടെഹ്റാൻ സമ്മതിച്ചതായി ട്രൂത്ത് സോഷ്യലിൽ ട്രംപ് പ്രസ്താവിച്ചു .







