കേരളം ഇനി ആര് ഭരിക്കും? വിധിയെഴുത്തു നാളെ

തിരുവനന്തപുരം: കേരളം ഇനിആരു ഭരിക്കും?ജനങ്ങൾ നാളെ വിധിയെഴുതുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് (നാളെ) രാവിലെ ആരംഭിക്കും. വോട്ടെടുപ്പിനുള്ള തിരഞ്ഞെടുപ്പ് ഉപകരണങ്ങളും ജീവനക്കാരു ഉച്ചയോടെ ബൂത്തുകളിൽ എത്തിച്ചേർന്നു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാരംഭിക്കും. വൈകിട്ട് അരമണിക്ക് വോട്ടിംഗ് സമയം അവസാനിക്കും. കാസർകോട് ജില്ലയിൽ 1146 ബൂത്തുകളാണ് ഉള്ളതു് തിരഞ്ഞെടുപ്പു ജോലികൾക്കു 4448 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ആവശ്യങ്ങൾക്കു 181 ബസ്സുകളും 170 മിനി ബസ്സുകളും ടെമ്പോ ട്രാവലറുകളും 177 ജീപ്പുകളും 123 മറ്റു വാഹനങ്ങളും ഉൾപ്പെടെ 767 വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമായിരുന്നു. 23 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് ഇന്നലെ കൊട്ടിക്കലാശം നടന്നു. വൈകിട്ട് ആറോടെ അവസാനിച്ച ഈ പരിപാടികളിൽ സ്ഥാനാർത്ഥികൾ പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി. ചില പ്രദേശങ്ങളിൽ പ്രവർത്തകർ തമ്മിൽ ചെറിയ ഏറ്റുമുട്ടലുകളും ഉണ്ടായി.ഇതിനിടെ, മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി. പ്രളയ ദുരന്തത്തിൽ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറൻമുളയിലും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയിൽ കൊട്ടിക്കലാശം നടത്താതെ, ആ തുക ഉപയോഗിച്ച് പാവങ്ങൾക്കുവീട് നിർമ്മിച്ചു നൽകുമെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു.മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. തുടർച്ചയായ മൂന്നാം ഭരണമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. ഭരണം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. കേരളത്തിൽ നിർണ്ണായക രാഷ്ട്രിയ ശക്തിയാകാനാണ് ബിജെപി ലക്ഷ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page