ഉപ്പള: ഇന്നലെ വൈകിട്ട് സോങ്കാലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ഉപ്പള സോങ്കാലിൽ താമസക്കാരനായ അലുമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരൻ അൻസൽ ( 37 ) ഇന്നു സന്ധ്യക്ക് അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് താമസസ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച് സോങ്കാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ അൻസൽ ഓടിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം ഉണ്ടായത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസലിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . പാലക്കാട് സ്വദേശിയാണ് അൻസൽ. ഫിറോസ് കുന്നുംപറമ്പിലിന്റെ ഇളയുമ്മയുടെ മകനാണ് .ഭാര്യ: ആയിഷ .മക്കൾ: അശു, ഹസ്ന , ഐറിൻ. നാലു വർഷത്തിലധികമായി സോങ്കാലിൽ വാടകയ്ക്ക് താമസിച്ച് അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുകയായിരുന്നു.







