കണ്ണൂര്‍: തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ” ഡാഷ് മോനെ രേവന്താ… മറുപടി വരുന്നുണ്ട്”
എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തെലുങ്കാന മുഖ്യമന്ത്രി സംവാദത്തിന് വെല്ലുവിളിച്ചത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഇത്തരത്തില്‍ പ്രതികരിച്ചത്. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥനൊപ്പം നടത്തിയ റോഡ് ഷോയിലാണ് രേവന്ത് റെഡ്ഡി, പിണറായിക്കെതിരെ ആഞ്ഞടിച്ചത്. ”നീ പോ മോനെ വിജയാ…”- മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ചായിരുന്നു റെഡ്ഡിയുടെ വിമര്‍ശനം. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.







