കെഎസ്ആര്‍ടിസി കുടുംബം യുഡിഎഫിനൊപ്പമെന്ന്

കാസർകോട് : കെഎസ്ആര്‍ടിസിയില്‍10 വര്‍ഷമായി ഒരുമാസം പോലും യഥാസമയം ശമ്പളം നൽകാതിരുന്ന ഇടതുഭരണം അവസാനിപ്പിക്കാൻ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളുടെ യോഗം ആഹ്വാനം ചെയ്തു. പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ യോഗം അഭിവാദ്യം ചെയ്തു..
ഇടതു ഭരണത്തില്‍ ജീവനക്കാര്‍ക്ക് മാസശമ്പളം തവണകളായി വിതരണം ചെയ്ത നടപടികള്‍ ഇനി കെഎസ്ആര്‍ടിസിയില്‍ ആവര്‍ത്തിക്കാതിരിക്കുവാനും ശമ്പള പരിഷ്‌കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പിലാക്കുന്നതിന് വേണ്ടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കെഎസ്ആര്‍ടിസി കുടുംബങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡണ്ട് പി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. എം വി വിജയന്‍, പി വി ഉദയകുമാര്‍, കെ വി സജീവ് കുമാര്‍, ഗംഗാധരന്‍ നായര്‍, പി സുബ്ബ നായക്, വേണഗോപലന്‍ നായര്‍ , ടി. തമ്പാന്‍ നായര്‍ മുന്നാട്, കൃഷ്ണന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page