കാസർകോട്ട്: മാർച്ച് 8 മുതൽ 11 വരെ തൃശൂരിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു.
വനിത ടീമിനെ ഏയ്ഞ്ചൽ പോൾ (മൂന്നാട് പിപ്പിൾസ് കോളേജ്), പുരുഷ ടീമിനെ മാത്യു ഷിനുവും
(മഹാത്മാഗാന്ധി കോളേജ് ഇരിട്ടി), എന്നിവർ നയിക്കും.

ടീമിനുള്ള ജേഴ്സി വിതരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗവും ജില്ലാ സ്പോർട്സ് പ്രസിഡൻ്റുമായ പ്രൊഫ.പി. രഘുനാഥ് വിതരണം ചെയ്തു. ടീമിലെ മറ്റു അംഗങ്ങൾ:ജസ്റ്റിൻ ജോൺ,കെ.ജിഷ്ണു,
അഭിനവ് ടി.സന്തോഷ്, നികേഷ് കെ.ജയൻ, കെ കെ അജിന, ,മിത മാമൻ
(പിപ്പീൾസ് കോളേജ് മൂന്നാട്), കെ.കെ.ശ്രീരാജ്,സി വി അഭിജിത്ത്
(മഹാത്മാഗാന്ധി കോളേജ് ഇരിട്ടി),
എം ഡി വിശ്രുദ,പി.പി.ശിവപ്രിയ, മറിയം മഷൂഫ (ഗവ.കോളേജ് കാസർകോട്),
എൽ കെ.മുഹമ്മദ് അഫ്സൽ, (നെഹ്റു കോളേജ്) , സി കെ. ശ്യാംരാജ്, കെ.എം സാന്ദ്ര (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) , യദുകൃഷ്ണ നന്തിയത് (നിർമ്മലഗിരി ഇരിട്ടി ),കെ.ആദിഷ(ബ്രണ്ണൻ കോളേജ് തലശ്ശേരി) ,അജ്ന രാജേഷ് (ഗവ. കോളേജ്പയ്യന്നൂർ), ശീതൾ രാജ് (ഗുരുദേവ് കോളേജ് മാത്തിൽ).
കോച്ചുമാർ: രതീഷ് വെള്ളച്ചാൽ ,ബാബു കോട്ടപ്പാറ. ടീം മാനേജർ ഡോ. ജോ ജോസഫ്, കെ. റീജ.






