കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ട്വന്റി 20 പാര്‍ട്ടിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പില്‍ നിര്‍ണായക പരീക്ഷണത്തിന് മുതിരുന്നതിനിടെയാണ് പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. ട്വന്റി 20 ഭരിച്ചിരുന്ന പൂതൃക്ക പഞ്ചായത്തില്‍ പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചു. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അവര്‍ പറഞ്ഞു.
നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. രാജിക്കൊരുങ്ങിയ തന്നെ ട്വന്റി 20 ചീഫ് കോ ഓഡിനേറ്റര്‍ സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന് പൂജ ജോമോന്‍ ആരോപിച്ചു. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ഒരാള്‍ സ്‌കൂള്‍ ബസ് ഇടിച്ച് മരിച്ചിരുന്നുവെന്നു പൂജ ജോമോന്‍ പറഞ്ഞു.







