കാസര്‍കോട്: കാസര്‍കോട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പാദൂര്‍ ഷാന വാസിനെതിരെ വനിത ജില്ല സെക്രട്ടറി മുസ്ലിം ലീഗ് നടത്തിയ പ്രസ്താവന മതേതര കേരളത്തിന് അപമാനമാണെന്ന് ഇന്ത്യന്‍ നാഷണല്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി അപലപിച്ചു. ശംസുദീന്‍ കോളിയാട് അധ്യക്ഷത വഹിച്ചു. വനിതലീഗ് സെക്രട്ടറിയുടെ മുനാഫിക് പരമാര്‍ശം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനും എന്‍ എ നെല്ലിക്കുന്നിനും ബാധകമല്ലേയെന്നു യോഗം ആരാഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് യോഗം ആഹ്വനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന എം.എ ലത്തീഫ്, എന്‍ എം അബ്ദുല്ല, ഖലില്‍ എരിയാല്‍, ശംസു കടപ്പുറം, മൗവല്‍ മുഹമ്മദ്, മാമു, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ശാഫി നെല്ലിക്കുന്ന്, നൗഫല്‍ ആലംപാടി, മാഹിന്‍ മേനത്ത്, കുഞ്ഞാമു നെല്ലിക്കുന്ന് അബ്ദുല്‍ റഹ്‌മാന്‍ കളനാട്, ശാഫി മേല്‍പറമ്പ്, മിഹ്‌റാജ്, ടി എസ് ഗഫൂര്‍ ഹാജി ഹസ്സന്‍ പള്ളിക്കാല്‍ പ്രസംഗിച്ചു.






