ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളുംനടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ നിന്നു 651.51 കോടിയിലധികം രൂപയുടെ നിയമ വിരുദ്ധ വസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു.നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നും ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പു നടക്കുന്നമണ്ഡലങ്ങളിൽ നിന്നുമാണ് നിയമ വിരുദ്ധമായി കടത്തുകയായിരുന്ന പണം, മദ്യം, മയക്കുമരുന്ന് , സ്വർണമുൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങൾ, മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ പിടികൂടിയത്. കേരളത്തിൽ നിന്നു 57കോടി രൂപയുടെ ഇത്തരം സാധനങ്ങൾ ഡി.ആർ.ഐ. പിടിച്ചെടുത്തു. ഇതിൽ 41 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. എട്ടു കോടി രൂപയുടെ കുഴൽപ്പണം പിടിച്ചു. തമിഴ് നാട്ടിൽ നിന്ന് 30 കോടി രൂപയുടെ പണം പിടികൂടി. 67 കോടി രൂപയുടെ മയക്കുമരുന്നു കടത്തു പിടിച്ചു. പശ്ചിമ ബംഗാളിൽ നിന്നു 11 കോടി രൂപയുടെ കുഴൽ പഞ്ഞവും 55 കോടി രൂപയുടെ മദ്യവും 65 കോടി രൂപയുടെ മയക്കുമരുന്നും 189 കോടി രൂപയ 189 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും പിടിച്ചു.2. തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലേയും അവയുമായി അതിർത്തി പങ്കിടുന്ന 12 സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാർ, സിഇഒമാർ, ഡിജിപിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായും എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളുടെ മേധാവികളുമായും തിരഞ്ഞെടപ്പു കമ്മീഷൻ ഒന്നിലധികം അവലോകന യോഗങ്ങൾ നടത്തിയിട്ടുണ്ട്. അക്രമ രഹിതവും, ഭീഷണി രഹിതവും, പ്രലോഭനങ്ങളില്ലാത്തതുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷൻ ഇവർക്ക് നിർദ്ദേശം നല്കുകയും ചെയ്തു.തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ഇത്തരം പരാതികൾ നൂറു മിനിറ്റിനുള്ളിൽ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം 5,173-ലധികം ഫ്ലൈയിംഗ് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, വിവിധ സ്ഥലങ്ങളിൽ അപ്രതീക്ഷിത പരിശോധനകൾക്കായി ചെക്ക് പോയിൻ്റുകൾ സ്ഥാപിക്കുന്നതിന് 5,200-ലധികം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളേയും വിന്യസിച്ചിട്ടുണ്ട്..







