തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കുശേഷം വര്‍ധിച്ചു. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാമിന് 13, 670 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു പവന് 1320 രൂപയാണ് കുറഞ്ഞത്.
എന്നാല്‍ ഉച്ചയ്ക്കുശേഷം 1,09,360 രൂപയായിരുന്ന സ്വര്‍ണവില 1,10,480 രൂപയായി ഉയര്‍ന്നു. 1,120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 140 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,810 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,10,680 രൂപയായിരുന്നു മൂന്ന് ദിവസമായി സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ രണ്ടിന് 1,09,240 രൂപയായിരുന്നു വില. ജനുവരി 29 ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോര്‍ഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വര്‍ണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അയയാന്‍ സാധ്യത തെളിയിച്ച് 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു വരികയാണെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ കാരണം.







