വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മദ്യനിരോധനം

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് – വോട്ടെണ്ണല്‍ ദിവസങ്ങളിൽ സംസ്ഥാനത്തു സർക്കാർ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഉത്തരവ് പ്രകാരം വോട്ടെടുപ്പ് നടക്കുന്ന ഒന്‍പത് (വ്യാഴാഴ്ച), വോട്ടെണ്ണല്‍ നടത്തുന്ന മെയ് നാല് (തിങ്കളാഴ്ച) എന്നീ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ്ണ മദ്യനിരോധനമായിരിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യവില്‍പ്പനയും വിതരണവും കര്‍ശനമായി നിരോധി ച്ചു . ഏതെങ്കിലും മണ്ഡലങ്ങളില്‍ പുനര്‍ വോട്ടെടുപ്പ്ആവശ്യമായി വരികയാണെങ്കില്‍ ആ ദിവസങ്ങളിലും ഡ്രൈ ഡേ ആ യിരിക്കും.. . ഇതനുസരിച്ച് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങി മദ്യം വിളമ്പാന്‍ ലൈസന്‍സുള്ള ഒരു സ്ഥാപനങ്ങളിലും ഈ ദിവസങ്ങളില്‍ മദ്യം വിളമ്പാനോ വില്‍ക്കാനോ പാടുള്ളതല്ല. പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ മദ്യം നല്‍കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്. മദ്യത്തിന്റെ അനധികൃത സംഭരണം തടയുന്നതിനും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് നിയന്ത്രിക്കുന്നതിനും എക്‌സൈസ് വകുപ്പിനും പോലീസിനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page