ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത നീക്കങ്ങൾ മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇറാനിലെ ആക്രമണങ്ങളിൽ മരണസംഖ്യ 1000 കടന്നതായാണ് റിപ്പോർട്ടുകൾ.
ഇന്ധന വിപണിയിൽ ആശങ്ക: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള എണ്ണ വിപണിയെ ബാധിച്ചിരിക്കുകയാണ്
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ധനലഭ്യത ഉറപ്പാക്കാൻ ബദൽ മാർഗങ്ങൾ തേടുന്നു.
ഗുഡ് ഫ്രൈഡേ (ദുഃഖവെള്ളി): ക്രൈസ്തവ വിശ്വാസികൾ ഇന്ന് ലോകമെമ്പാടും ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ സ്മരണയിൽ വിവിധ രാജ്യങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കുന്നു.
ലോക അക്വാട്ടിക് അനിമൽ ഡേ: ജലജീവികളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് ‘വേൾഡ് അക്വാട്ടിക് അനിമൽ ഡേ’ ആചരിക്കുന്നു.
ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഫ്രിഗേറ്റ് ആയ ‘തരാഗിരി’ ഇന്ന് കമ്മീഷൻ ചെയ്യും.
പ്രതിരോധ രംഗത്തെ ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പാണിത്.
അന്താരാഷ്ട്ര തലത്തിൽ യുദ്ധം സംബന്ധിച്ച വാർത്തകൾ വിപണികളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പാപ്പരത്ത നിയമത്തിൽ ഭേദഗതി വരുത്തുന്ന ഇൻസോൾവെൻസി ആൻഡ് ബാങ്ക്‌റുപ് ടിസി കോഡ് ബിൽ , 2026 പാർലമെന്റ് പാസാക്കി.
വെസ്റ്റ് ഏഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു.
രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പുനൽകി.
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സിനെ നേരിടും.
15 വയസ്സുകാരൻ സൂര്യവൻഷി കഴിഞ്ഞ മത്സരത്തിൽ കുറിച്ച റെക്കോർഡ് നേട്ടം കായിക ലോകത്ത് ചർച്ചയാവുകയാണ്.
ഫുട്ബോൾ സാഫ് യു 20 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സെമിയിൽ ഭൂട്ടാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
പ്രശസ്ത നടൻ വിജയ് കൃഷ്ണ (81) അന്തരിച്ചു. ഷാരൂഖ് ഖാൻ ചിത്രം ‘ദേവദാസി’ൽ അദ്ദേഹത്തിന്റെ പിതാവായി അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ‘ബി 28’,2027 മാർച്ചോടെ സർവീസ് ആരംഭിക്കാൻ സജ്ജമാകുമെന്ന് റിപ്പോർട്ട്.
കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. എൽ.ഡി.എഫും യു ഡി എഫും
പ്രകടനപത്രിക പുറത്തിറക്കി. ഇരുമുന്നണികളും വാ ഗ്ദാനങ്ങൾ വാരിക്കോരി നൽകിയിട്ടുണ്ട്.മുഖ്യമന്ത്രി കോഴിക്കോട് ജില്ലയിൽ പ്രചരണം നടത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വിവിധ ജില്ലകളിൽ യു ഡി എഫ് റോഡ് ഷോകളിൽ പങ്കെടുത്തു. ഭരണവിരുദ്ധ വികാരവും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് വോട്ട് തേടുന്നത്.
എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4-ന് (നാളെ) കേരളത്തിലെത്തും.
പത്തനംതിട്ടയിലെ തിരുവല്ലയിൽ പൊതുസമ്മേളനത്തിലും തിരുവനന്തപുരത്ത് റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
ഇത്തവണ പുതുപ്പള്ളി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിലെ പോരാട്ടം ഉറ്റുനോക്കപ്പെടുന്നു.
കേരളത്തിൽ വേനൽ മഴ തുടരുന്നു: ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ജാഗ്രത നിർദ്ദേശം: മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളും പ്രചാരണങ്ങളും സംസ്ഥാനത്തുടനീളം ശക്തമാണ്.
ഐപിഎൽ 2026: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള പോരാട്ടം നടക്കും.
പ്രശസ്തമായ ‘പൈതലാം യേശുവേ’ എന്ന ഗാനത്തിന് ഈണം നൽകിയ ഫാദർ ജസ്റ്റിൻ പനക്കൽ അന്തരിച്ചു.
അന്താരാഷ്ട്ര വിപണി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഇന്ധനലഭ്യത ഉറപ്പാക്കാൻ ഇന്ത്യ നിർണ്ണായക നീക്കങ്ങൾ നടത്തുന്നു. വിപണിയിൽ നേരിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
വിസ്മയ പാർക്ക് കേസുമായി ബന്ധപ്പെട്ട് കേരള സെൻട്രൽ യൂണിവേഴ്സിറ്റി അധ്യാപകൻ ഡോ. ഇഫ്തിഖാർ അഹ്മദിനെ തളിപ്പറമ്പ് കോടതി കുറ്റവിമുക്തനാക്കി.
തൃക്കരിപ്പൂരിൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നു. മുൻപ് നീക്കം ചെയ്തതിനേക്കാൾ കൂടുതൽ പുതിയ വോട്ടുകൾ പട്ടികയിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ട്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം കാസർകോട്ട് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ മത്സരം കടുക്കുമെന്നാണ് സൂചന.






